സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയും ഗ്രാമിന് 40 രൂപ യുമാണ് കുറഞ്ഞത്.
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയും ഗ്രാമിന് 40 രൂപ യുമാണ് കുറഞ്ഞത്. ഇതോടെ ഒരുപവൻ സ്വർ ണത്തിന് 53,400 രൂപയിലും ഗ്രാമിന് 6,675 രൂപ യിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അ തേസമയം, 18 കാരറ്റ് സ്വർണവില 30 രൂപ കുറ ഞ്ഞ് 5,560 രൂപയായി.
തിങ്കളാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപ യും കുറഞ്ഞിരുന്നു. ശനിയാഴ്ച ഗ്രാമിന് 30 രൂ പയും പവന് 240 രൂപയും കുറഞ്ഞിരുന്നു. മേയ് 10ന് അക്ഷയ തൃതീയ ദിനത്തിൽ രണ്ട് തവണ വില വർധന രേഖപ്പെടുത്തിയ ശേഷമാണ് സ്വ ർണ വില താഴേക്ക് ഇറങ്ങുന്നത്.
മാർച്ച് 29ന് ആണ് ആദ്യമായി സ്വർണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വർ ധിച്ച് 50,400 രൂപയായാണ് സ്വർണവില ഉയർന്ന ത്. ഏപ്രിൽ 19ന് 54,500 കടന്ന് സ്വർണവില സർ വകാല റിക്കാർഡും ഇട്ടിരുന്നു. പിന്നീടുള്ള ദി വസങ്ങളിൽ ഏറിയും കുറഞ്ഞും നിന്ന സ്വർ ണവിലയാണ് ഈ മാസം രണ്ടാം തീയതി മുത ൽ വീണ്ടും ഉയരാൻ തുടങ്ങിയത്.