കന്യാകുമാരി തിരുനെൽവേലി റോഡ്-
ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപാതയായ എൻ.എച്ച്-44 ന്റെ ഭാഗമാണിത്. ഇന്ത്യയുടെ വടക്കേയറ്റത്തെയും തെക്കേയറ്റത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന നാഷണൽ ഹൈവേയാണ്. ജമ്മു കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിൽ നിന്നും ആരംഭിക്കുന്ന ഈ ഹൈവേ ഇന്ത്യയുടെ തെക്കേ മുനമ്പായ കന്യാകുമാരിയിൽ അവസാനിക്കുന്നു. ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട് തുടങ്ങി മൊത്തത്തിൽ 11 സംസ്ഥാനങ്ങളിലൂടെ ഈ ഹൈവേ കടന്നു പോകുന്നുണ്ട്. ഇതിന് മൊത്തത്തിൽ 3745 കിലോമീറ്റർ നീളമുണ്ട്.