ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം പെരുവന്താനം സ്വദേശി മരിച്ചു

ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം പെരുവന്താനം സ്വദേശി മരിച്ചു

കാർ ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനം ഇടിപ്പിച്ചു നിർത്തിയതിനു പിന്നാലെ ഗൃഹനാഥൻ മരിച്ചു. പെരുവന്താനം കിരൻചിറയിൽ സിബു ജോസഫ് (56) ആണ് മരിച്ചത്. ഇന്ന് രാത്രി 8.30 ഓടെയായിരുന്നു സംഭവം. അണക്കരയിൽ നിന്നും ഭാര്യയോടൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ പുല്ലുപാറയിൽ വച്ച് സിബുവിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.കാർ നിയന്ത്രണം വിട്ട് പോകുന്നത് കണ്ട് ഭാര്യ സ്റ്റിയറിങ് തിരിച്ച് കാർ തിട്ടയിൽ ഇടിപ്പിച്ചു നിർത്തി. എന്നാൽ സിബുവിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ

Related Posts