എന്ത് കൊണ്ട് പൊതുമേഖല സ്ഥാപനങ്ങൾ

എന്ത് കൊണ്ട് പൊതുമേഖല സ്ഥാപനങ്ങൾ

2-3 വർഷം മുമ്പ് വരെ ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികൾ ആരും തന്നെ അത്ര ശ്രദ്ധിച്ചിരുന്നില്ല. മിക്കതും സൈഡ് വേ ആയിരുന്നു.എന്നാൽ 2-3 വർഷംകൊണ്ട് സ്ഥിതിഗതികൾ ആകെ മാറി.. പല പൊതുമേഖല സ്ഥാപനങ്ങളും നിക്ഷേപകന് 100 മുതൽ 300 ശതമാനം വരെയാണ് നേട്ടങ്ങൾ സമ്മാനിച്ചത്. കൂടാതെ 4-12 ശതമാനം വരെ വാർഷിക ഡിവിഡെണ്ടാണ്‌ നൽകിയത്.. ബാങ്ക് FD പലിശയെക്കാൾ മികച്ച ഡിവിഡെണ്ട് നൽകിയ പൊതു മേഖല സ്ഥാപനങ്ങളും ഉണ്ട്.

ഇപ്പോൾ കേന്ദ്ര പൊതുമേഖല കമ്പനികളുടെയും നാലാം പാദ ഫലം പുറത്തു വന്നുകൊണ്ടിരിക്കുന്നു .20% മുതൽ 300% വരെയാണ് പല കമ്പനികളുടെയും നേട്ടങ്ങൾ.. വിദേശ ആഭ്യന്തര നിക്ഷേപകർ പൊതുമേഖല സ്ഥാപനങ്ങളിൽ അവരുടെ നിക്ഷേപം വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

കെട്ടുറപ്പുള്ള ജനാധിപത്യ ഭരണ സംവിധാനം, ആഭ്യന്തര വിദേശ മാർക്കറ്റുകളിലെ ഡിമാൻഡ്, കഴിവും അർപ്പണ ബോധവുമുള്ള മാനേജ്മെന്റ് തുടങ്ങിയ അനുകൂല ഘടകങ്ങൾ കാരണം അടുത്ത 5 വർഷത്തേക്ക് കൂടി പൊതു മേഖല സ്ഥാപനങ്ങളുടെ ഈ കുതിപ്പ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Posts