പത്തനംതിട്ടയിൽ ശബരിമല തീര്‍ഥാടകരുടെ മിനിബസ് മറിഞ്ഞു; ഒരു കുട്ടി മരിച്ചു

പത്തനംതിട്ടയിൽ ശബരിമല തീര്‍ഥാടകരുടെ മിനിബസ് മറിഞ്ഞു; ഒരു കുട്ടി മരിച്ചു

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തുലാപ്പള്ളി നാറാണംതോട്ടിലായിരുന്നു അപകടം. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പെട്ടത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇറക്കവും വളവും ഉള്ള മേഖലയില്‍ വാഹനം നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി

Related Posts