ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം തടയില്ല; ആവശ്യം നിരസിച്ച് ഹൈക്കോടതി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം തടയില്ല; ആവശ്യം നിരസിച്ച് ഹൈക്കോടതി

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം തടയണമെന്ന ഹര്‍ജി ഹൈക്കോടതി നിരസിച്ചു. സ്റ്റേ അനുവദിക്കാന്‍ കാരണങ്ങളില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വാഹന നിയമങ്ങളിലെ വ്യവസ്ഥകളിൽ സർക്കുലർ വഴി മാറ്റം വരുത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. അതേസമയം പരിഷ്കരണത്തില്‍ ഡ്രൈവിങ് സ്കൂളുകള്‍ പ്രതിഷേധം തുടരുകയാണ്. തിരുവനന്തപുരം മുട്ടത്തറയില്‍ ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിന് മുന്നില്‍ വിവാദ സര്‍ക്കുലര്‍ കത്തിച്ച് കഞ്ഞിവച്ചാണ് സംഘടനകള്‍ പ്രതിഷേധിക്കുന്നത്. 


ടെസ്റ്റ് ബഹിഷ്കരണം തുടരുമെന്ന ഉറച്ച നിലപാടിലാണ് ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍. എന്നാല്‍ പരിഷ്കരണവുമായി മുന്നോട്ടു പോകാനാണ് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

Related Posts